 
ചെങ്ങന്നൂർ: മുളക്കുഴ ചാരുനിൽക്കുന്നതിൽ റിട്ട. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ സി. സി ഉമ്മൻ (98) നിര്യാതനായി. സംസ്കാരം 26ന് രാവിലെ 11ന് പിരളശേരി സിംഹാസന പള്ളിയിൽ . ഭാര്യ: ഇലവുംതിട്ട വയ്യാനേത്ത് പരേതയായ അന്നാമ്മ. മക്കൾ: ചിന്നമ്മ, പരേതനായ വർഗീസ്, ലീലാമ്മ, മേരിക്കുട്ടി, ജേക്കബ് ഉമ്മൻ (ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം, റിട്ട. സീനിയർ മാനേജർ സിൻഡിക്കേറ്റ് ബാങ്ക്). മരുമക്കൾ: കലഞ്ഞൂർ കാലായിൽ മത്തായിക്കുട്ടി, ഇരവിപേരൂർ പാലമൂട്ടിൽ ആലീസ് വർഗീസ് (റിട്ട. സീനിയർ മാനേജർ എഫ്.സി.ഐ), അന്തിയാളംകാവ് തടത്തിൽ തങ്കച്ചൻ, കൈപ്പട്ടൂർ കോയിക്കലേത്ത് ശാമുവേൽ, ചെറുവക്കൽ വടക്കടത്ത് ആനി ജേക്കബ് (റിട്ട. സീനിയർ മാനേജർ ഐ.ഒ.ബി)