 
പന്തളം: റോഡുകളിലെ അപകടകരമായ രീതിയിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് തുമ്പമൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പി.ഡബ്ല്യു.ഡി എ.ഇ. ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി. തുമ്പമൺ ആനന്ദപ്പള്ളി, പന്തളം കൈപ്പട്ടൂർ റോഡ് റോഡുകളിലെ കുഴികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്. പന്തളം എസ്.ഐ.ബി.ശ്രീജിത്ത്, സമരക്കാരും പി.ഡബ്ല്യു ഡി ജീവനക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് വൈകാതെ കുഴികൾ അടക്കാമെന്ന അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് സക്കറിയാ വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഗീതാ റാവു, ബീന വർഗീസ്, ഷിനുമോൾ, അമ്പിളി കെ.കെ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജു എം.ജെ, ഉമ്മൻ ചക്കാലയിൽ, രാജു സക്കറിയ,അനൂപ് മാത്യു അനിത മധു, എ.എം രാജൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.