കുളനട : പനങ്ങാട് പാണിൽ രാമചിറ റോഡ് പണിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താൻ കോൺഗ്രസ് വാർഡ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ജോർജുകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ജി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പുഷ്പ കുമാരി, ഷിബു മേലേൽ , ബിജു എബ്രഹാം., ഷാജി ചക്കൂ രേത്ത് , മനു മത്തായി, ഗോപിനാഥപിള്ള പാലമുറ്റത്ത്, വിശ്വനാഥൻ ഉണ്ണികൃഷണ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.