
കോന്നി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കോന്നിയിൽ ആക്രമണം. രണ്ടിടങ്ങളിലായി കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കോന്നി കുളത്തിങ്കലിൽ പത്തനംതിട്ട- തിരുവനന്തപുരം -ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്തെ ചില്ല് കല്ലേറിൽ തകർന്നു. ഡ്രൈവർ കടക്കൽ സ്വദേശി ഷാജിയുടെ കൈയ്ക്ക് പരിക്കേറ്റു. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
കല്ലേറിൽ യാത്രക്കാരനായ കോന്നി സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്‌ളാർക്ക് ബോബി മൈക്കിളിന്റെ കണ്ണിന് പരിക്കേറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇളകൊള്ളൂരിലും കെ.എസ്. ആർ.ടി. സി ബസിന് നേരെ ബൈക്കിലെത്തിയവർ കല്ലെറിഞ്ഞു.
കോന്നിയിൽ പ്രകടനം നടത്തിയ കണ്ടാലറിയാവുന്ന പതിനാറു പേരെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. മുന്ന് പോപ്പുലർ ഫ്രണ്ട് പ്രവത്തകരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു.