2-abhitha

കുമ്പനാട് : കേരളത്തിൽ കൂടുതൽ തവണ രക്തം നൽകിയ സ്‌കൂൾ വിദ്യാർത്ഥിനിയെന്ന റെക്കാഡ് സ്വന്തമാക്കിയ അഭിത വി.അഭിലാഷിന് ഫ്രണ്ട്‌സ് ഒഫ് കുമ്പനാടിന്റെ ആദരവ് ആന്റോ ആന്റണി എം.പി നൽകി. സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ജേക്കബ് ഇമ്മാനുവേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജി.അനിൽകുമാർ, അഭിതയുടെ പിതാവും സൗഹൃദ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറുമായ അഭിലാഷ് എന്നിവർ നേതൃത്വം നൽകി. തിരുവല്ല മാർത്തോമ്മ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അഭിത മികച്ച ബോക്‌സിംഗ് താരം കൂടിയാണ്. ഡിസ്‌കസ് ത്രോയിൽ ദേശീയ തലത്തിൽ മത്സരിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പൊലീസ് കമാൻഡറായിരുന്ന അഭിതയ്ക്ക് മികച്ച സാമൂഹിക പ്രവർത്തനം നടത്തുന്നവർക്കുള്ള മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശിഷ്യ ശ്രേഷ്ഠ പുരസ്‌കാരവും മികച്ച വിദ്യാർത്ഥി കർഷകയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.