തിരുവല്ല: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ തിരുവല്ലയിൽ സമ്മിശ്ര പ്രതികരണം. തിരുവല്ല ഡിപ്പോയിൽ നിന്നും ദീർഘദൂരം ഉൾപ്പെടെ 22 സർവീസുകൾ നടത്തി. ആകെ 43 സർവീസുകളാണ് ഡിപ്പോയിൽ നടത്തുന്നത്. അതേസമയം സ്വകാര്യ ബസുകൾ ഒന്നുംതന്നെ ഓടിയില്ല. ഇരുചക്ര വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. നഗരത്തിലെ കട കമ്പോളങ്ങൾ എല്ലാം അടഞ്ഞു കിടന്നു. എന്നാൽ ഗ്രാമീണ മേഖലകളെ ഹർത്താൽ കാര്യമായി ബാധിച്ചില്ല. പ്രധാന ജംഗ്ഷനുകളിലെല്ലാം പൊലീസിനെ വിന്യസിച്ചിരുന്നു. അനിഷ്ഠ സംഭവങ്ങൾ ഒന്നും തന്നെ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവല്ല, പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധികളിൽ പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ഹർത്താൽ അനുകൂലികളുടെ പ്രകടനവും ഉണ്ടായില്ല. ഭൂരിഭാഗം സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിച്ചു. എന്നാൽ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു.