1
കീഴ് വായ്പൂര് പോലിന്റെ യോദ്ധാവ് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ചെങ്ങരൂർ സെന്റ് തരേസ ബഥനി സ്കൂളിലെ കുട്ടികൾ ലഹരി വിരുദ്ധ ഗാനം ആലപിക്കുന്നു.

മല്ലപ്പള്ളി : കീഴ് വായ്പൂര് ജനമൈത്രി പൊലീസിന്റെയും ചെങ്ങരൂർ സെന്റ് തെരേസ ബഥനി ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തി.പൊലീസിന്റെ യോദ്ധാവ് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായിയുള്ള ബോധവൽക്കരണ ക്ലാസ് എ.എസ്.ഐ അജു.കെ.അലി നയിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീമ റോസ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഷെരീഫ് ആശംസ നേർന്നു. സ്കൂൾ കുട്ടികൾ ലഹരിവിരുദ്ധ ഗാനവും, ഫ്ലാഷ് മോബും അവതരിപ്പിച്ചു.