കോന്നി: ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മാളികപ്പുറത്തിന്റെ ചിത്രികരണം കല്ലേലി സ്കൂളിൽ ആരംഭിച്ചു. ഇന്നലെ സിനിമയുടെ ഏതാനും ഭാഗങ്ങൾ ഇവിടെ ചിത്രീകരിച്ചു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരകഥ രചിച്ചത് അഭിലാഷ് പിള്ളയാണ്. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം സംഗീതം രഞ്ജിൻ രാജ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ.ജയൻ, തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.