കോഴഞ്ചേരി : എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയനിലെ 29-ാമത് ശാഖാ യോഗത്തിന്റെ പ്രവർത്തനം നാളെ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങോടെ ആരംഭിക്കും. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിക്കും.
91-ാം നമ്പർ നാരങ്ങാനം ശാഖയിലെ 92 വീടുകളുൾപ്പെടുത്തി യോഗം അനുവദിച്ച പുതിയ ശാഖ നാരങ്ങാനം കുരിക്കാട്ടിൽ ഗുരുമന്ദിരം കേന്ദ്രീകരിച്ചാണ് പ്രവർത്തനം ആരംഭിക്കുന്നത്.
കോഴഞ്ചേരി യൂണിയൻ കൗൺസിലിന്റെ അപേക്ഷ പ്രകാരം എസ്. എൻ. ഡി. പി. യോഗം കൗൺസിലിന്റെ തിരുമാന പ്രകാരമാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 6460-ാം നമ്പർ നാരങ്ങാനം തെക്ക് ശാഖയോഗം അനുവദിച്ചത്.
നാളെ രാവിലെ 10.30 ന് ഗുരുമന്ദിരത്തിനു സമീപമുള്ള ഊരാംപൊയ്കയിൽ ത്യാഗരാജന്റെ വസതിക്ക് സമീപമുള്ള യോഗസ്ഥലത്ത് നടക്കുന്ന സമ്മേളനത്തിൽ 92 വീട്ടിലെയും അംഗങ്ങൾ പങ്കെടുക്കും.
യൂണിയന്റെ നേതൃത്വത്തിലുള്ള 5 അംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് താത്കാലിക അധികാരം കൈമാറും. പിന്നീട് കമ്മിറ്റിയുടെ തിരുമാന പ്രകാരം ശാഖാ യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ശാഖായോഗം ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും നടത്തും.
നാളെ നടക്കുന്ന രൂപികരണ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, ഡയറക്ടർ ബോർഡ് മെമ്പർ രാകേഷ് , യൂണിയൻ കൗൺസിലർമാരായ അഡ്വ. സോണി പി. ഭാസ്‌കർ, പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, സിനു വി. പണിക്കർ എന്നിവരും യൂണിയൻ യൂത്ത് മുവ്‌മെന്റ് വനിതാ സംഘം സൈബർ സേനാ വൈദിക സംഘം ഭാരവാഹികളും 91-ാം നമ്പർ മാതൃശാഖയിലെ മുഴുവൻ ഭരണ സമിതി അംഗങ്ങളും പങ്കെടുക്കും.