 
ഇലന്തൂർ: ഇലന്തൂർ കിഴക്ക് നാഗവര തടത്തിൽ ജോർജ്ജ് ജോൺസനെ ( സന്തോഷ് -49 ) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ വീട്ടിനകത്ത് തറയിൽ പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറായ സന്തോഷ് വിവാഹ മോചനം നേടി തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടുദിവസമായി ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നില്ല, അയൽക്കാരും സന്തോഷിനെ കണ്ടിരുന്നില്ല . ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് തെരച്ചിൽ നടത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
സന്തോഷിനെ രണ്ടു മാസം മുൻപ് നായ കടിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മരണകാരണം പോസ്റ്റ് മോർട്ടത്തിന് ശേഷമേ വ്യക്തമാവു എന്ന് പൊലീസ് പറഞ്ഞു.