തിരുവല്ല: പെരിങ്ങര സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 28ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ചാത്തങ്കരി മാർത്തോമാ പള്ളി പാരീഷ് ഹാളിൽ നടക്കും. യു.ഡി.എഫും എൽ.ഡി.എഫും നേതൃത്വം നൽകുന്ന രണ്ട് പാനലുകളായി 22 പേരാണ് 11 അംഗ ഭരണസമിതിയിലേക്ക് മത്സരിക്കുന്നത്. നാളിതുവരെ യു.ഡി.എഫ് ഭരിച്ച ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് സാം ഈപ്പനാണ്.