 
അടൂർ: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പെരിങ്ങനാട് പലചരക്ക് വ്യാപാരിയായ പെരിങ്ങനാട് ചെറുപുഞ്ച സതീഷ് ഭവനത്തിൽ (കൊയ്പ്പള്ളിൽ) സതീഷ് കുമാർ (41) ആണ് മരിച്ചത്. അടൂരിൽനിന്ന് പെരിങ്ങനാടിന് പോയ സതീഷ് കുമാറിന്റെ ആക്ടീവ സ്കൂട്ടർ കായംകുളം ഭാഗത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന ടിപ്പറുമായാണ് കൂട്ടിയിടിച്ചത്. കെ.പി റോഡിൽ അടൂർ പതിനാലാം മൈൽ ജംഗ്ഷനു സമീപം വെള്ളിയാഴ്ച രാത്രി 7.30-നാണ് അപകടം. ഉടൻതന്നെ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രഞ്ജിത. മക്കൾ: ആദിത്യൻ, അദ്വൈത്.