പത്തനംതിട്ട: തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ ജ്ഞാനയജ്ഞവും നവരാത്രി സംഗീതോത്സവവും നാളെ മുതൽ ഒക്ടോബർ 5 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 6.15ന് ഭദ്രദീപപ്രതിഷ്ഠ, വൈകിട്ട് 7ന് നവരാത്രി സംഗീതോത്സവം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 6.30ന് ദേവീഭാഗവത പാരായണം,5ന് പ്രഭാഷണം 7.30ന് സംഗീത സദസ്. ഒക്ടോബർ 1ന് വൈകിട്ട് 4.30ന് കുമാരി പൂജ , 7.30ന് കഥകളി, 2ന് വൈകിട്ട് 7ന് പൂജവയ്പ്പ്,7.30ന് നൃത്ത സംഗീത മെഗാ റിയാലിറ്റി ഷോ, 3ന് വൈകിട്ട് 4.30ന് വിദ്യാഗോപാലമന്ത്രാർച്ചന 7.30ന് സംഗീത സദസ്, 4ന് രാവിലെ 10ന് നവഗ്രഹ പൂജ, 4.30ന് അവഭൃഥസ്‌നാനം, 5ന് രാവിലെ 7.30ന് പൂജയെടുപ്പ് , 8ന് വിദ്യാരംഭം.എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഭദ്രദീപ പ്രകാശനം നിർവഹിക്കും. 10.30ന് സംഗീതാർച്ചന, 12.30ന് സമൂഹസദ്യ എന്നിവ ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ടി.ജ്യോതിഷ്‌കുമാർ, കൺവീനർ എൻ.സുരേഷ് കുമാർ, ജി.രാജേഷ് കുമാർ, വിനോദ് കുമാർ, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.