 
ബോധാനന്ദ സ്വാമി സമാധിദിനം ആചരിച്ചു
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 3469-ാം നമ്പർ ചെറിയനാട് കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒന്നാമത് ശ്രീനാരായണ കൺവെൻഷൻ ഇന്ന് സമാപിക്കും. ശ്രീനാരായണഗുരുദേവന്റെ അനന്തരഗാമിയായി ഗുരു നിർദ്ദേശിച്ച ബോധാനന്ദസ്വാമിയുടെ 95-ാമത് സമാധിദിനാചരണം വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തി. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. വൈദികയോഗം യൂണിയൻ പ്രസിഡന്റ് സൈജു പി.സോമൻ അദ്ധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി മുഖ്യപ്രഭാഷണം നടത്തി. മണികണ്ഠ സരസ്വതി സ്വാമി , തന്ത്രിമാരായ രഞ്ജുഅനന്തഭദ്രത്ത്, ജയദേവൻ, വൈദികയോഗം വൈസ് പ്രസിഡന്റ് സജിത്ത് ശാന്തി, ജോ. സെക്രട്ടറി സതീഷ് ബാബു, ശാഖാ പ്രസിഡന്റ് അജികുമാർ, വൈസ് പസിഡന്റ് ദിവ്യസജീവ്, ശാഖാ സെക്രട്ടറി സുമ സുരേഷ് എന്നിവർ പ്രസംഗിച്ചു. വിശ്വഗുരു ഗുരുദേവ തൃപ്പാദങ്ങൾ എന്ന വിഷയത്തിൽ ആത്മീയ പ്രഭാഷകൻ ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തി. സമാപനദിവസമായ ഇന്ന് വൈകിട്ട് 6.30 ന് കുടുംബം ആധുനികത-ആദ്ധ്യാത്മികത എന്ന വിഷയത്തിൽ ഗവ.ഒഫ് കേരള മോട്ടിവേഷൻ സ്പീക്കർ എച്ച്.ആർ ട്രെയിനർ വി.രമേശ് കുമാർ പ്രഭാഷണം നടത്തും. രാവിലെ മുതൽ ഗുരുക്ഷേത്രത്തിൽ വിശ്വശാന്തി ഹവനം, ശാരദപൂജ, ഗുരുപുഷ്പാഞ്ജലി അന്നദാനം എന്നിവ നടക്കും.