ചെങ്ങന്നൂർ:കേരള ജല അതോറിറ്റി ചെങ്ങന്നൂർ സെക്ഷൻ പരിധിയിലെ ചെങ്ങന്നൂർ നഗരസഭയിലെയും ചെറിയനാട്, ചെന്നിത്തല, മാന്നാർ ഗ്രാമപഞ്ചായത്തുകളിലെയും ഉപഭോക്താക്കൾ വാട്ടർചാർജ് കുടിശിക 30നകം പൂർണമായും അടച്ചുതീർക്കണം. പ്രവർത്തന രഹിതമായ വാട്ടർ മീറ്ററുകൾ മാറ്റി സ്ഥാപിച്ചിട്ടില്ലാത്തവർ പുതിയവ സ്ഥാപിക്കണം. അല്ലാത്ത പക്ഷം ഇത്തരം കണക്ഷനുകൾ വിശ്ചേദിക്കുമെന്ന് ജലഅതോറിറ്റി ചെങ്ങന്നൂ‌ർ സെക്ഷൻ എൻജിനിയർ അറിയിച്ചു.