പന്തളം: പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ നവരാത്രി ആഘോഷങ്ങൾ 26ന് ആരംഭിച്ച് ഒക്ടോബർ 5ന് സമാപിക്കും. 26ന് രാവിലെ എട്ടിന് തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് പന്തളം സരസ്വതി ക്ഷേത്രത്തിലേക്ക് വിളംബര ഘോഷയാത്ര . എൻ.എസ്.എസ്. പ്രസിഡന്റ് ഡോ. എം.ശശികുമാർ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യും. എൻ എസ്.എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് ഏഴിന് പന്തളം ജയകൃഷ്ണൻ നയിക്കുന്ന ഗാനമേള. 27ന് നാലിന് പന്തളം ജി. പ്രദീപ്കുമാറിന്റെ സംഗീതസദസ്, ഏഴിന് പന്തളം സംഗീത ഓർക്കസ്ട്രയുടെ സംഗീത വിസ്മയം. 28ന് നാലിന് വിഷ്ണു ഉളനാടിന്റെ സംഗീതസദസ്, ഏഴിന് കടമ്മനിട്ട അനു വി.സുദേവിന്റെ സംഗീത സദസ്, 29ന് നാലിന് പത്തനംതിട്ട തപസ്യ ഓർക്കസ്ട്രയുടെ ഭക്തിഗാനമേള. ഏഴിന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകം.
30ന് നാലിന് മാധവ് ദേവിന്റെ സംഗീതസദസ്, ഏഴിന് പത്തനംതിട്ട മുദ്ര അവതരിപ്പിക്കുന്ന നൃത്തനാടകം, ഒക്ടോബർ ഒന്നിന് നാലിന് മാവേലിക്കര എസ്.സഞ്ജയ് റാമിന്റെ സംഗീതസദസ്, ഏഴിന് പന്തളം ആതിര നാട്യ അക്കാഡമിയുടെ നൃത്തം. 2ന് നാലിന് അജി, അനിയുടെ സംഗീതസദസ്, ഏഴിന് ക്ഷേത്രത്തിൽ പൂജ വെയ്പ്പ്, 7.15ന് ചിറയൻകീഴ് അനുഗ്രഹയുടെ നാടകം. 3ന് രാവിലെ 10ന് പന്തളം ദേശ് സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീതാരാധന. നാലിന് ഡോ. എം.എം.ബഷീറിന്റെ പ്രഭാഷണം. 7ന് നരിയാപുരം നാട്യശീ നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തം.
4ന് മഹാനവമി ആയുധപൂജ, വൈകിട്ട് നാലിന് സമാപന സമ്മേളനവും അവാർഡ് ദാനവും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി., പന്തളം മുൻസിപ്പൽ ചെയർപേഴ്സൺ സുശീല സന്തോഷ് എന്നിവർ പങ്കെടുക്കും. ഏഴിന് തിരുവനന്തപുരം സൗപർണികയുടെ നാടകം. 5ന് പുലർച്ചെ 5ന് അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, മഹാ സരസ്വതി പൂജ, ഏഴിന് പൂജയെടുപ്പ്, വിദ്യാരംഭം. വൈകിട്ട് 7 ന് കോട്ടയം മെഗാ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള .
വിദ്യാരംഭത്തിന് പന്തളം എൻ.എസ്.എസ്. കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. എസ്.വേണുഗോപാൽ, പന്തളം എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ. ജെ.അഞ്ജന, പന്തളം എൻ.എസ്.എസ്. കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. എം.ജി.സനൽകുമാർ, റിട്ട. എൻ.എസ്.എസ്. കോളേജ് പ്രൊഫ. അഡ്വ.വിക്രമൻ ഉണ്ണിത്താൻ, റിട്ട. എൻ.എസ്.എസ്. കോളേജ് പ്രൊഫ. ഡോ. വി. രമാദേവി, അഡ്വ:മാലക്കര ശശി, നന്ദനം രാമകൃഷ്ണപിള്ള, മേൽശാന്തി സഞ്ജീവ് എസ്.കൊല്ലം എന്നിവർ നേതൃത്വം നൽകും. നവരാത്രി മണ്ഡപത്തിലെ വിദ്യാരംഭ കൂപ്പണുകൾ സെപ്തംബർ 26 മുതൽ വിതരണം ചെയ്യും. വിദ്യാരംഭം കുറിക്കുന്ന കുട്ടികൾക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന ചരടുകൾ വിദ്യാരാജഗോപാല മന്ത്രാർച്ചന നടത്തി നൽകുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ,സെക്രട്ടറി ജി.ഗോപിനാഥപിള്ള എന്നിവർ അറിയിച്ചു.