citu
താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.വാസുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ.മനോജ്, പി.എസ് മോനായി, ടി.കെ.ശിവദാസൻ, എം.ടി.കൃഷ്ണൻകുട്ടി, എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അഡ്വ.എം. ശശികുമാർ (പ്രസിഡന്റ്) ടി.കെ.ശിവദാസൻ (വൈസ് പ്രസിഡന്റ്) വി.കെ.വാസുദേവൻ (ജനറൽ സെക്രട്ടറി) ആർ.ചന്ദ്രൻ (ജോ. സെക്രട്ടറി) കെ.എം.കുഞ്ഞുമോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.