കലഞ്ഞൂർ: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ 5 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 7 മുതൽ ദേവീഭാഗവതപാരായണം, 30 ന് വൈകിട്ട് 7 ന് സംഗീതാർച്ചന, ഒക്ടോബർ 1ന് വൈകിട്ട് 7ന് സംഗീതകച്ചേരി, 2ന് വൈകിട്ട് 7ന് പൂജവയ്പ്പ്, രാത്രി 8 ന് സരസ്വതി പൂജ, 3ന് വൈകിട്ട് 8 ന് സംഗീത സദസ് , 4ന് മഹാനവമി വൈകിട്ട് 7ന് കഥകളി, 5ന് വിജയദശമി രാവിലെ 6.30ന് സരസ്വതി പൂജ, 8.40ന് പൂജയെടുപ്പ്.