അടൂർ : ഡീ നോട്ടിഫൈഡ് ട്രൈബ് ഡെവലപ്മെന്റ് കൗൺസിൽ കേരളയുടെ ജില്ലാ കൺവെൻഷനും ജില്ലാ കമ്മിറ്റി രൂപീകരണവും പത്തനംതിട്ട തരംഗം റസിഡൻസിയിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.എസ്.ലതികല കൺവൻഷൻ ഉദ്ഘാടനം ചെയ്തു.എ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. .സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.നിതീഷ് കുമാർ ,നിഥിൻ അങ്ങാടിക്കൽ, മിഥുൻ പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.