ഇളകൊള്ളൂർ : മഹാദേവർ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ മുതൽ ഒക്ടോബർ അഞ്ച് വരെ നടക്കും. എല്ലാ ദിസവും രാവിലെ എട്ട് മുതൽ ഭാഗവതപാരായണം ഉണ്ടായിരിക്കും. ഒക്ടോബർ രണ്ടിന് വൈകിട്ട് ഏഴിന് സംഗീതസദസ്. മൂന്നിന് വൈകിട്ട് 5.30 ന് പൂജവയ്പ്പ്, ഏഴിന് നൃത്തനൃത്യങ്ങൾ. നാലിന് രാവിലെ 9ന് മുതൽ രാത്രി എട്ട് വരെ സംഗീതാർച്ചന, വൈകിട്ട് 6.45ന് ആയുധപൂജ. അഞ്ചിന് രാവിലെ 6.40ന് വിദ്യാരംഭം, ഏഴിന് സംഗീതാരാധന.