പത്തനംതിട്ട: പ്രമാടം മഹാദേവ ക്ഷേത്രത്തിലെ മഹാദേവ വാദ്യ കലാ പീഠം ആദ്യ ബാച്ചിലെ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ഒക്ടോബർ ഒന്നിന് നടക്കും. പഞ്ചാരിമേളം , പഞ്ചവാദ്യം , തായമ്പക , ചെണ്ടമേളം എന്നീ കലാരൂപങ്ങളെ കുട്ടികളിലേക്ക് എത്തിക്കുന്നതിനാണ് കലാ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകിട്ട് 5 ന് അഡ്വ . കെ . യു . ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് അദ്ധ്യക്ഷത വഹിക്കും . ജില്ലാ പഞ്ചായത്ത് അംഗം റോബിൻപീറ്റർ, ലിജ ശിവപ്രകാശ്, മോഹനൻനായർ, സതീഷ്‌കുമാർ, രവീന്ദ്രൻപിള്ള, ചെല്ലപ്പൻനായർ തുടങ്ങിയവർ പ്രസംഗിക്കും. 6 ന് പഞ്ചാരിമേളം അരങ്ങേറ്റം നടക്കും. വാർത്താ സമ്മേളനത്തിൽ ആർ.എൽ.വി. ശ്യാം ശശിധരൻ, പ്രസിഡന്റ് സുനിൽകുമാർ ,സെക്രട്ടറി ശ്രീലേഖ കെ. വി , വൈസ് പ്രസിഡന്റ് വിനീത ഷിബു, രാജി ടി .ആർ എന്നിവർ പങ്കെടുത്തു.