ഏഴംകുളം : പൊതു അവധി ദിനമായിരുന്ന ശ്രീനാരായണ ഗുരുസമാധി ദിനത്തിൽ പഞ്ചായത്തിലെ 18-ാം വാർഡിൽ തൊഴിലുറപ്പ് ജോലിചെയ്യാൻ തൊഴിലാളികളെ നിർബന്ധിച്ച പഞ്ചായത്ത് നടപടിയിൽ 3294-ാം എസ്.എൻ.ഡി.പി അറുകാലിക്കൽ പടിഞ്ഞാറ് ശാഖാ പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ പ്രതിഷേധം അറിയിച്ചിട്ടും കൂട്ടാക്കാതെ ജോലി തുടരുകയായിരുന്നെന്നും ശാഖാ പ്രസിഡന്റ് ജി.സന്തോഷ്, സെക്രട്ടറി ജയപ്രകാശ് എന്നിവർ പറഞ്ഞു.