 
പന്തളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള
സേവനപാക്ഷികവുമായി ബന്ധപ്പെട്ട് ബി.ജെ.പി പന്തളം മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ ഐ കെയർ ഹോസ്പിറ്റൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. കൗൺസിലർ കിഷോർ കുമാർ. കെ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു.
ഹരികുമാർ കൊട്ടേത്ത്, അയിരൂർ പ്രദീപ്, കെ.വി.പ്രഭ, രാധാ വിജയകുമാർ ,യു. രമ്യ ,പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ,കാരുണ്യ ഹോസ്പിറ്റൽ പി.ആർ.ഒ മുകേഷ് കുമാർ ,എന്നിവർ പ്രസംഗിച്ചു. ഇന്ദു സീ നായർ, ഗിരീഷ് കുമാർ, സുജാവർഗീസ്, ശ്യാംകുരുമ്പോലിൽ, റ്റി.കെ. ശങ്കരൻകുട്ടി, വെള്ളപ്പാറവിള സുകുമാരൻ നായർ, രതീഷ്, പ്രസാദ് സാമുവൽ, രഞ്ജിത്ത്, പ പുഷ്പ കുമാർ, ബെന്നി മാത്യു, പുഷ്പലത,സൗമ്യ സന്തോഷ്, ശ്രീലേഖ, സീന,സൂര്യാ എസ്. നായർ മഞ്ജുഷാ സുമേഷ്, ജെ.കോമളവല്ലി എന്നിവർ പങ്കെടുത്തു.