തിരുവല്ല: നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിൽ ഇന്ന് മുതൽ ഒക്ടോബർ 5 വരെ നവരാത്രി ആഘോഷിക്കും. സപ്തമാതൃനടയിൽ പ്രത്യേകപൂജകൾ ദിവസവും നടക്കും. ക്ഷേത്രത്തിൽ നൃത്തസന്ധ്യ, സംഗീതാർച്ചന, ഭജന, തിരുവാതിര,സോപാനസംഗീതം, ലളിതാസഹസ്രനാമജപം, വിദ്യാഗോപാലമന്ത്രാർച്ചന എന്നിവയുണ്ടാകും. ഒക്ടോബർ അഞ്ചിന് രാവിലെ 7ന് കണ്ണശ പറമ്പിലും ക്ഷേത്രത്തിൽ കാളിയിറയത്തും വിദ്യാരംഭം നടക്കും.