കോന്നി: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 1.35 കോടി രൂപ അനുവദിച്ചതായി കെ യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
കോന്നി -ചാങ്കൂർ മുക്ക്- അതുമ്പുംകുളം റോഡിൽ കലുങ്ക് നിർമ്മിക്കുന്നതിന് 20 ലക്ഷം, പ്രമാടം- കോന്നി -ളാക്കൂർ റോഡിൽ കലുങ്ക് നിർമ്മിക്കുന്നതിന് 20 ലക്ഷം ,കോന്നി- കുമ്പഴ -വെട്ടൂർ റോഡിൽ തകർന്ന സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് 25 ലക്ഷം, അട്ടച്ചാക്കൽ ജംഗ്ഷനു സമീപം ഓട നിർമ്മിക്കുന്നതിന് 20 ലക്ഷം , തണ്ണിത്തോട്- ചിറ്റാർ റോഡിൽ കലുങ്ക് നിർമ്മിക്കുന്നതിന്25 ലക്ഷം അതിരുങ്കൽ- കുളത്തുമൺ റോഡിൽ സംരക്ഷണഭിത്തിയും ക്രാഷ് ബാരിയറും നിർമ്മിക്കുന്നതിന് 25 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.