റാന്നി : വനാവകാശ നിയമ പ്രകാരം ജില്ലയിൽ ഭൂമി ലഭിക്കാനുള്ള ആദിവാസികൾക്ക് എല്ലാം ഈ വർഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. അട്ടത്തോട് ഗവ.ട്രൈബൽ എൽ.പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിലയ്ക്കലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അവസരങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുവാൻ ജനങ്ങൾ കൂടി തയാറാവണം. പഠിക്കുവാൻ തയാറായിട്ടുള്ള എല്ലാ കുട്ടികളേയും പഠിപ്പിക്കും. അതിനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, മുൻ എം എൽഎ രാജു ഏബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, എം.എസ്. ശ്യാം,മഞ്ജു പ്രമോദ്,രേണുക ഭായ്, ജയകുമാർ ശർമ്മ,എസ്.എസ്.സുധീർ, പി.പി. വേണുഗോപാലൻ, റോസമ്മ രാജൻ,ലെജു പി തോമസ്,ഷാജി എ സലാം,അലിച്ചൻ ആറൊന്നിൽ, രാമചന്ദ്രൻ കണ്ണനു മണ്ണ്, പി.എസ്. സന്തോഷ് കുമാർ, രജിത്ത് കെ.രാജ്, വി.കെ.നാരായണൻ,ബിനു പ്ലാമൂട്ടിൽ, ബിജു തോമസ് അമ്പൂരി തുടങ്ങിയവർ പങ്കെടുത്തു.