തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 594 പെരിങ്ങര ശാഖയുടെ സരസ്വതീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് നാളെ തുടക്കമാകും. ദിവസവും രാവിലെ മലർനിവേദ്യം, 7ന് അഷ്ടദ്രവ്യമഹാഗണപതിഹോമം . എട്ടിന് ഗുരുദേവക്ഷേത്രത്തിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നാരായം എഴുന്നള്ളത്ത്. ഒക്ടോബർ മൂന്നിന് വൈകിട്ട് പൂജവയ്‌പ്പ്. സരസ്വതീപൂജ, നാലിന് വൈകിട്ട് 6ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് കാഷ് അവാർഡ് വിതരണം. 5ന് രാവിലെ എട്ടിന് പൂജയെടുപ്പ്, വിദ്യാരംഭം കുറിക്കൽ, 10ന് വിശേഷാൽ പൂജ.