കോന്നി : സംസ്ഥാനത്ത് രൂക്ഷമാകുന്ന തെരുവ് നായ ശല്യത്തിനും മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതിനെതിരെ ബോധ വത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ(എച്ച്.ആർ.പി.എം ) ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ ജനറൽ ബോഡി യോഗം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. ദേശീയ വൈസ് പ്രസിഡന്റ് പ്രകാശ് കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.എസ് രാധാമണിയമ്മ ,എം.എ കബീർ,മുരളീധരകുറുപ്പ്,പി.എം താജ്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബാബുരാജ്, ജില്ലാ ഓർഗനൈസർ അസീസ് കുട്ടി, ജില്ലാ സെക്രട്ടറി ഓമന ആർ.നായർ, കോന്നി താലൂക്ക് കൺവീനർ സജി ഏബ്രഹാം,അഡ്വ.ശശിധരൻ പിള്ള,അഡ്വ. സോമൻ,ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.