jacob-mathew
റ്റി. ജേക്കബ് മാത്യു

കുറിയന്നൂർ: റിട്ട. ഇൻകംടാക്സ് ഓഫീസറും വോളീബാൾ താരവുമായിരുന്ന തെക്കേൽ ഷാരോണിൽ റ്റി. ജേക്കബ് മാത്യു (മോഹൻ -66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് പാലാക്കുന്ന് സെന്റ് പോൾസ് മാർത്തോമ പള്ളിയിൽ. തോവേലിൽ കുടുംബാംഗമാണ്. ഭാര്യ: ജോളി ജേക്കബ്, പുല്ലാട് വസന്തവിഹാറിൽ കുടുംബാംഗം. മക്കൾ: ജിഷ ജേക്കബ്, ജീന ജേക്കബ്. മരുമക്കൾ: പ്രമോദ് മാത്യു (ടെക്നോപാർക്ക്, തിരുവനന്തപുരം), റവ. രെൻജു രാജൻ (വികാരി, ശാലേം മാർത്തോമ്മാ ചർച്ച്, വെട്ടിയാർ).