മല്ലപ്പള്ളി:കൊറ്റനാട് പഞ്ചായത്തിൽ പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ്.പി.സാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രാജേഷ്.ഡി.നായർ അദ്ധ്യക്ഷനായി.വെറ്ററിനറി സർജൻ എ.കണ്ണൻ ക്യാമ്പുകൾക്ക് നേതൃത്വം നൽകി. 224 നായ്ക്കൾക്കാണ് കഴിഞ്ഞദിവസങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. തൂങ്ങുപാല, ചാന്തോലി, പന്നയ്ക്കപ്പതാൽ , വെള്ളയിൽ കോളനി, ഉന്നത്തോലി, പുല്ലാന്നിത്തടം, ചിരട്ടോലി,തടത്തിൽ പ്പടി, ചുട്ടുമൺ ,കുരങ്ങും പൊയ്കയിൽ, കുന്നം എന്നീ 12 ഇടങ്ങളിലായി നായ്ക്കൾക്കും , പൂച്ചകൾക്കും വാക്സിൻ നൽകി. മേഖലയിൽ 26 വരെ പേ വിഷബാധ കുത്തിവയ്പ് യജ്ഞം തുടരും.