 
തിരുവല്ല: കിഴക്കൻമുത്തൂർ കൊട്ടാരത്തിൽ പട്ടവന ബെഥേൽ പാസ്റ്റർ പി.എ. ശാമുവേൽ (91) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ഐ.പി.സി. പ്രയർ സെന്റർ സഭയുടെ പാമലയിലുള്ള മക്പേലാ സെമിത്തേരിയിൽ. ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ തിരുവല്ല ഡിവിഷനിൽ വിവിധ സഭകളിൽ ശുശ്രൂഷകനായിരുന്നു. കൊട്ടാരത്തിൽ കുടുംബയോഗം രക്ഷാധികാരിയാണ്. ഭാര്യ: പരേതയായ സൂസമ്മ ശാമുവേൽ പത്തനാപുരം ചൂരത്തലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി പി. ശാമുവേൽ (യു. എസ്. എ.), റജി പി. ശാമുവേൽ. മരുമക്കൾ: ഫെയ്ത്ത് ഷാജി (യു. എസ്. എ.), റീനാ റജി.