pennukkara
പ്ലാന്തേൽപടി - പെണ്ണുക്കര ദേവീക്ഷേത്രം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആലാ പഞ്ചായത്ത് കമ്മിറ്റി നടത്തിയ മാർച്ച് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: പ്ലാന്തേൽപടി - പെണ്ണുക്കര ദേവീക്ഷേത്രം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ആലാ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി. എസ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പി.ബി അഭിലാഷ്, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.സത്യപാലൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.ജി രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ടി.സി രാജീവ്, അനീഷ ബിജു, കെ.കെ അനൂപ്, ശരണ്യ സുജിൻ, രാധാകൃഷ്ണൻ നെടുവരം കോട്, വി.എൻ സോമൻ എന്നിവർ പ്രസംഗിച്ചു.