 
പത്തനംതിട്ട : ചലച്ചിത്ര നടൻ തിലകന്റെ പത്താം ചരമ വാർഷിക ആചരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തി. നടൻ കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സുനിൽ മാമ്മൻ കൊട്ടുപള്ളിൽ, വിനോദ് ഇളകൊള്ളൂർ, ശ്രീജിത് എസ്. നായർ , വിഷ്ണു അടൂർ, റെജി എബ്രഹാം, അജിത് മണ്ണിൽ, ബിനോയ് രാജൻ, കെ.സി.വർഗീസ്, രജീല ആർ. രാജം, അനിൽ കുഴിപതാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.