റാന്നി: ഒക്ടോബർ മൂന്നിന് ദുർഗാഷ്ടമി ദിവസം പൊതു അവധി പ്രഖ്യാപിക്കണമെന്ന് റാന്നി തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്ത് ആവശ്യപ്പെട്ടു. പരിക്ഷത്ത് ഹാളിൽ കൂടിയ പൊതുയോഗം പരിഷത്ത് പ്രസിഡന്റ് പി.എൻ നീലകണ്ഠൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ശ്രീനി ശാസ്താാം കോവിൽ അദ്ധ്യക്ഷത വഹിച്ചു.