പത്തനംതിട്ട : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലോക വിനോദസഞ്ചാര ദിനാചരണം പെരുന്തേനരുവി മൗണ്ടൻ മിസ്റ്റ് റിസോർട്ടിൽ (ഡി.ടി.പി.സി ടൂറിസ്റ്റ് ഫസിലിറ്റേഷൻ സെന്റർ) 27ന് രാവിലെ 11ന് അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റീതിങ്കിംഗ് ടൂറിസം എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. വിനോദസഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി 26ന് ആറന്മുളയിൽ സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പെയിന്റിംഗ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടറും ഡി.ടി.പി.സി ചെയർപേഴ്‌സണുമായ ഡോ.ദിവ്യാ എസ്.അയ്യർ നിർവഹിക്കും. 27ന് രാവിലെ പെരുന്തേനരുവിയിൽ പ്രസംഗ മത്സരവും നടത്തും. വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും 27ന് വിതരണം ചെയ്യും. താല്പര്യമുള്ള വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0468 2311343, 9447709944, 8943747310, 9447756113.