 
റാന്നി കുരുമ്പൻ മൂഴി, അരയാഞ്ഞിലിമൺ കോസ്‌വേകൾക്ക് സമീപം ഉയരത്തിൽ സുരക്ഷിതമായ നടപ്പാലം നിർമ്മിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കുരുമ്പൻ മൂഴി, അരയാഞ്ഞിലിമൺ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ജനങ്ങളുമായി സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഉയരത്തിൽ നടപ്പാലം നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അരയാഞ്ഞിലിമണ്ണിലും പാലം നിർമ്മിക്കാൻ തീരുമാനമായിട്ടുണ്ട്. പാലം പണി പൂർത്തിയാകാൻ സമയമെടുക്കും. ഇവിടെ കോസ് വേ മഴക്കാലത്ത് മുങ്ങുന്ന സാഹചര്യമാണുള്ളത്. പാലം പൂർത്തീകരണം വരെയും, വെള്ളം പൊങ്ങുന്ന സാഹചര്യങ്ങളിലും ജനങ്ങൾക്ക് ധൈര്യമായി കടന്നു പോകുന്നതിനായാണ് നടപ്പാലം നിർമിക്കുക. സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനി അതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, പഞ്ചായത്ത് അംഗം മിനി ഡൊമനിക്, ടിഡിഒ എസ്.എസ്. സുധീർ തുടങ്ങിയവർ പങ്കെടുത്തു.
.