nss

പത്തനംതിട്ട : പുറമറ്റം തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു. സന്ദേശയാത്രയോടെ തുടക്കം കുറിച്ച പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ എൽ.ദീപ പതാക ഉയർത്തി നിർവഹിച്ചു. ഹണി പീറ്റർ എൻ.എസ്.എസ് ദിന സന്ദേശം കുട്ടികൾക്ക് നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.എസ്.റജി, അദ്ധ്യാപകരായ വേണുഗോപാൽ, ശ്യാംകുമാർ, നിജു മാത്യു എന്നിവർ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി ജീവിതശൈലീ രോഗനിർണയവും രക്ത ഗ്രൂപ്പ് നിർണയ ഏകദിന ക്യാമ്പും സംഘടിപ്പിച്ചു.