 
പത്തനംതിട്ട : ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസ് തകർത്ത കേസിൽ എസ്.ഡി.പി.ഐ , പി.എഫ്.ഐ പ്രവർത്തകനായ പ്രതി അറസ്റ്റിൽ. കുമ്പഴ കുലശേഖരപതി സ്വദേശി ഷഫീക്ക് (33) ആണ് പിടിയിലായത്. പത്തനംതിട്ടയിൽ നിന്ന് പുനലൂരിലേക്ക് പോയ ബസിനാണ് കല്ലെറിഞ്ഞത്. പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിൽ പത്തനംതിട്ട സി.ഐ ജിബു ജോൺ എസ്.ഐ അനൂപ് ചന്ദ്രൻ, രതീഷ്, എ.എസ്.ഐ സവിരാജൻ, രാജീവ്, എസ്.സി.പി.ഒമാരായ മണിലാൽ, സജിൻ, ഷെഫീക്ക്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.