kobalwin
ആൽവിൻ സാം ഫിലിപ്പ്

kob-alwin

ഏറ്റുമാനൂർ : മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.പേരൂർ വേണാട്ട്മാലി കടവിൽ കുളിക്കാനിറങ്ങിയ പത്തനംതിട്ട ഇലന്തൂർ ചെക്കോട്ട് കൊച്ചുകല്ലിൽ വീട്ടിൽ ആൽവിൻ സാം ഫിലിപ്പ് (18) ആണ് മരിച്ചത്. കോട്ടയം ഗിരീദീപം കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഏഴംഗ സംഘമാണ് ബൈക്കുകളിൽ കടവിൽ എത്തിയത്. ഇവരിൽ ഒരാൾ തിരികെ പോയി. മറ്റ് ആറ് പേരാണ് കുളിക്കാൻ ഇറങ്ങിയത്. വൈകിട്ട് അഞ്ചോടെ കുളി മതിയാക്കി കരയ്ക്ക് കയറിയപ്പോഴാണ് ഒരാളെ കാണാതായത് അറിയുന്നത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോട്ടയത്തുനിന്നും എത്തിയ ഫയർഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.