തിരുവല്ല : മദ്യപിച്ച് ലക്കുകെട്ട് പെൺസുഹൃത്തിന്റെ വീട്ടിലേക്ക് കാറിൽ പോകുംവഴി റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച പുളിക്കീഴ് സ്റ്റേഷനിലെ എസ്.ഐയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പുളിക്കീഴ് എസ്.ഐ സാജൻ പീറ്ററെയാണ് ശനി​യാഴ്ച ഉച്ചയ്ക്ക് മൂന്നിന് നിരണം ഡക്ക് ഫാമിന് സമീപത്തെ വീട്ടിൽ നിന്ന് പിടികൂ​ടി പുളിക്കീഴ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. സഹപ്രവർത്തകന്റെ യാത്രയയപ്പ് പാർട്ടിക്ക് ശേഷം നിരണം ഡക്ക് ഫാമിന് സമീപമുള്ള പെൺസുഹൃത്തിന്റെ വീട്ടിലേക്ക് സ്വന്തം കാറിൽ പോകുമ്പോഴായിരുന്നു അപകടം. അപകടശേഷം നിറുത്താതെ പോയ കാറിന് പിന്നാലെ എത്തിയ പ്രദേശവാസികൾ ചേർന്ന് സാജൻ പീറ്ററെ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.