മല്ലപ്പള്ളി: കല്ലൂപ്പാറ ജി.എൽ.പി.എസ് പ്രീ-പ്രൈമറി വിദ്യാലയത്തിന്റെ ഉദ്ഘാടനം ഇന്ന് 2.30ന് മാത്യു ടി തോമസ് എം.എൽ.എ നിർവ്വഹിക്കും. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൺ തോംസൺ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ കോൺട്രാക്ടർ അഭിലാഷ് ഉണ്ണിയെയും ജില്ലാ പഞ്ചായത്തംഗം രാജി.പി.രാജപ്പൻ മുൻ പ്രഥമ അദ്ധ്യാപകൻ സുകുമാരൻ നായരെയും ആദരിക്കും. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.