പത്തനംതിട്ട : കുന്നം വെച്ചൂച്ചിറ പോസ്റ്റ് ഓഫീസിൽ അറ്റാച്ച് ചെയ്തു പ്രവർത്തിക്കുന്ന പത്തനംതിട്ട ദേശീയ സമ്പാദ്യ പദ്ധതി ഓഫീസിലെ മഹിളാ പ്രധാൻ ഏജന്റായ എസ്.ധന്യയെ ഏജൻസി വിരുദ്ധ പ്രവർത്തനം നടത്തിയതിന് സസ്‌പെൻഡ് ചെയ്തതായും മേലിൽ നിക്ഷേപകർ ഇടപാടുകൾ നടത്തരുതെന്നും പത്തനംതിട്ട ദേശീയസമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.