താഴൂർ : ഭഗവതിക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി പൂജാ ചടങ്ങുകളും ആരംഭിച്ചു. ഒക്ടോബർ അഞ്ചിന് സമാപിക്കും. എല്ലാ ദിവസവും രാവിലെ എട്ടിന് ഭാഗവതപാരായണം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രഭാഷണം, ഒന്നിന് അന്നദാനം എന്നിവ ഉണ്ടായിരിക്കും. 26ന് രാവിലെ പത്തിന് കുമാരീപൂജ. 28ന് രാവിലെ 11ന് ഉണ്ണിയൂട്ട്. 29ന് രാവിലെ 11ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് നാലിന് സർവൈശ്വര്യര്യപൂജ. ഒക്ടോബർ ഒന്നിന് വൈകിട്ട് നാലിന് വിദ്യാഗോപാലമന്ത്രാർച്ചന. രണ്ടിന് വൈകിട്ട് ഏഴിന് ഭദ്രകാളി അവതാരം. മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ, വൈകിട്ട് മൂന്നിന് അവഭൃഥസ്നാനഘോഷയാത്ര. നാലിന് വൈകിട്ട് ആറിന് ആയുധപൂജ, അഞ്ചിന് രാവിലെ ഏഴിന് പൂജയെടുപ്പ്, വിദ്യാരംഭം.രാത്രി ഏഴിന് നൃത്തം.