navarathri

ചെങ്ങന്നൂർ : കോണത്ത് ശ്രീമഹാദേവീ നവഗ്രഹക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും വിജയദശമിയും 26 മുതൽ ഒക്ടോബർ 5 വരെ നടക്കും. പി.എൻ.ഹരിദാസ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതി സേവ, നവരാത്രി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ, കളഭചാർത്ത് എന്നിവ നടക്കും. ഒക്ടോബർ 2ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ്, 5ന് രാവിലെ 7ന് സരസ്വതീ പൂജ, പൂജയെടുപ്പ്, ഔഷധസേവ, വിദ്യാരംഭം കുറിക്കൽ എന്നിവ നടക്കും.