മല്ലപ്പള്ളി: കുട്ടികൾക്കിടയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികളിൽ ഇടയിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി ഹാബേൽ ഫൗണ്ടേഷൻ. നാളെ രാവിലെ 9.30 ന് തുരുത്തിക്കാട് ഗവൺമെന്റ് യു.പി സ്‌കൂളിലാണ് പരിപാടി. ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യും. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിക്കും. ടീച്ചേഴ്‌സ് സെന്റർ സംസ്ഥാന സെക്രട്ടറി റോയി വർഗീസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.