പന്തളം: പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണ സമിതി സമസ്ത മേഖലയിലും പരാജയപ്പെട്ടതും കെടുകാര്യസ്ഥതയുടെ പര്യായവുമാണെന്ന് യു.ഡി.എഫ് നഗരസഭാ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ രണ്ടു വർഷമായി നഗരസഭാ ഭരണ സമിതി എന്തു പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കണം. സാധാരണക്കാരനു കിട്ടേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഭരണ സ്തംഭനത്തിലായ മുനിസിപ്പൽ ഭരണ സമിതി സ്വയം രാജിവച്ചു ജനങ്ങളോടു പ്രതിബദ്ധത കാട്ടണമെന്ന് യു.ഡി എഫ് നഗരസഭാ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭാ കമ്മിറ്റി ചെയർമാൻ എ.നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാവു് തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കെ .പിസി.സി അംഗം എൻ.ജി സുരേന്ദ്രൻ ,ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ് ശിവകുമാർ, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ആർ രവി ,മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ ,ഡി.സി.സി സെക്രട്ടറി ജി.രഘുനാഥ് , അഡ്വ.ഡി.എൻ തൃദീപ് ,യു.ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ ആർ വിജയകുമാർ ,ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ്, മണ്ഡലം പ്രസിഡന്റുമാരായ വേണുകുമാരൻ നായർ ,പന്തളംവാഹിദ്, മനോജ് കുരമ്പാല, കൗൺസിലർമാരായ പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ, ആർ.എസ്പി നേതാവ്‌സോമരാജൻ, മുസ്ലീ ലീഗ് നേതാവു് മാലിക് മുഹമ്മദ്, കേരളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ജോൺ തുണ്ടിൽഎന്നിവർ പ്രസംഗിച്ചു.