 
പത്തനംതിട്ട :വള്ളിക്കോട് 123ാം ബൂത്തിൽ നടന്ന ദീനദയാൽജി ജയന്തി ആഘോഷം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സംപ്രേക്ഷണമായ മൻ കീ ബാത് പരിപാടിയിൽ ബൂത്ത് പ്രവർത്തകരോടൊപ്പം പങ്കെടുത്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, മണ്ഡലം ട്രഷർ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ജയൻ ആർ, എ കെഗോപലകൃഷ്ണൻ, മുൻ ജില്ലാ ട്രഷർ മുരളി,സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു.