26-akpwa
ഓൾ കേരളാ പെയിന്റേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ 14ന് എറണാകുളത്ത് വെച്ചുനടത്തുന്ന 'തൊഴിൽ അവകാശ സംരക്ഷണ വിളംബര സമ്മേളനത്തിന്റെ' 'പത്തനംതിട്ട ജില്ലാ പ്രചാരണ കൺവൻഷൻ' ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ജിതിൻ പത്തനംതിട്ട ഉത്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഓൾ കേരളാ പെയിന്റേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ 14ന് എറണാകുളത്ത് നടത്തുന്ന തൊഴിൽ അവകാശ സംരക്ഷണ വിളംബര സമ്മേളനത്തിന്റെ ജില്ലാ പ്രചാരണ കൺവെൻഷൻ ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ കൺവീനർ ബിനു തിരുവല്ലയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. 'വിളംബര സമ്മേളനം പ്രചാരണം ലക്ഷ്യമാക്കി എല്ലാ താലൂക്കുകളിലും മൈക്രോ മീറ്റിങ്ങുകൾ ശക്തമാക്കുവാനും, ജില്ലയിൽ നിന്നും 1500 പ്രതിനിധികളെ എറണാകുളത്ത് നടക്കുന്ന 'വിളംബര റാലിയിൽ' പങ്കെടുപ്പിക്കുവാനും യോഗത്തിൽ ധാരണയായി. സംസ്ഥാന പ്രസിഡന്റ് ജിതിൻ പത്തനംതിട്ട ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിഖിൽ പട്ടാമ്പി, ജില്ലാ സെക്രട്ടറി എൻ. വിജയൻ , വിപിൻ കോഴഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. അഞ്ചു താലൂക്കുകളിൽ നിന്നായി 250 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.