 
പെരിങ്ങനാട് : ക്ഷേത്രങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന് സംവിധായകൻ മേജർ രവി പറഞ്ഞു. പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ പുനരുദ്ധാരണ ധനസമാഹരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും സംരക്ഷിക്കുവാൻ രക്ഷകർത്താക്കൾക്ക് ബാദ്ധ്യതയുണ്ട്. അതിനാൽ ക്ഷേത്രങ്ങളിൽ ഗീതാ ക്ലാസുകൾ ആരംഭിക്കണം. സാമ്പത്തി പരാധീനത മൂലം ക്ഷയിച്ചുനിൽക്കുന്ന ക്ഷേത്രങ്ങൾ ഹൈന്ദവ സമൂഹത്തിന്റെ സഹായത്തോടെ പുനർനിർമിച്ച് നാടിന് പുതുചൈതന്യം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം പ്രസിഡന്റ് വികാസ് ടി. നായർ അദ്ധ്യക്ഷതവഹിച്ചു. ഭാരവാഹികളായ അഖിൽ കുമാർ , ബി.വിജയകുമാർ, പ്രശാന്ത് ചന്ദ്രൻപിള്ള , ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.