sndp
ഒന്നാമത് ചെറിയനാട് കിഴക്ക് ശ്രീനാരായണ കൺവൻഷനിൽ ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തുന്നു

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ 3469-ാം ചെറിയനാട് കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസമായി നടന്നുവന്ന ഒന്നാമത് ചെറിയനാട് കിഴക്ക് ശ്രീനാരായണ കൺവെൻഷൻ സമാപിച്ചു. കുടുംബം ആധുനികത ആദ്ധ്യാത്മിക എന്ന വിഷയത്തിൽ ഗവ.ഒഫ് കേരള മോട്ടിവേഷൻ സീപ്ക്കറും എച്ച്.ആർ.ട്രയിനറുമായ വി.രമേശ് കുമാർ പ്രഭാഷണം നടത്തി. കൺവെൻഷനോടനുബന്ധിച്ച് രാവിലെ ഗുരുക്ഷേത്രത്തിൽ വിശ്വശാന്തി ഹവനം,ശാരദാ പൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, അന്നദാനം എന്നിവ നടന്നു. ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയന്റെ കീഴിലുള്ള 48 ശാഖകളിലും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ നടത്തുന്നതിന്റെ ഭാഗമായുള്ള 13-ാം മത് ശ്രീനാരായണ കൺവെൻഷനാണ് ഇന്നലെ സമീപിച്ചത്. അടുത്ത ശ്രീനാരായണ കൺവെൻഷൻ സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഒന്നാമത് തിങ്കളാമുറ്റം ശ്രീനാരായണ കൺവൻഷൻ 3638-ാം നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം അറിയിച്ചു.